'പ്രചാരണത്തിന് ഇറങ്ങേണ്ട എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ'; ജോ ജോസഫിനോട് മണികണ്ഠന്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. പനമ്പിള്ളി നഗറില്‍ പര്യടനത്തിനെത്തിയ ജോ ജോസഫിനോട് മണികണ്ഠന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ജോ ജോസഫിന് വേണ്ടി കൂടെയുണ്ടായിരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മണികണ്ഠന്‍ പറഞ്ഞത്: ”അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന എന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ.’

അതേസമയം, എല്‍ഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ വൈകുന്നേരമാണ്് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസും നേതാക്കള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

31 നാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയമുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍