സിനിമാജീവനക്കാരെ പിന്തുണയ്ക്കാന്‍ ഒമ്പത് സംവിധായകര്‍ ഒന്നിക്കുന്നു; പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതിഫലമില്ലാതെ സഹകരിക്കും

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാവ്യവസായത്തെ പിന്തുണയ്ക്കാനായി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് “നവരസ” എന്ന ചിത്രം ഒരുങ്ങുന്നത്. മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നാല്‍പതോളം അഭിനേതാക്കളും നൂറോളം സാങ്കേതിക വിദഗ്ധരും ഈ സിനിമകളില്‍ പ്രവര്‍ത്തിക്കും.

ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നെറ്റ്ഫ്‌ളിക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രതീന്ദ്രന്‍ പ്രസാദ് ഒരുക്കുന്ന സീരിസിലാണ് നടി പാര്‍വതി വേഷമിടുന്നത്. ഈ ടീമിനൊപ്പം സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാര്‍ത്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും.

എ.ആര്‍ റഹമാന്‍, ഡി ഇമ്മന്‍, ഗിബ്രാന്‍, അരുള്‍ ദേവ്, കാര്‍ത്തിക്, റോണ്‍ എതാന്‍ യോഹാന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കായി സംഗീതം ഒരുക്കും. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ