Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ചലച്ചിത്ര പുരസ്‌കാരത്തിനു പിന്നാലെ അഷാന്തിന് മണികണ്ഠന്റെ വക സൈക്കിള്‍ സമ്മാനം

, 1:09 pm

സംസ്ഥാന സിനിമാ അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹനായ ബാലതാരം അഷാന്ത് കെ.ഷായ്ക്ക് സമ്മാനവുമായി നടന്‍ മണികണ്ഠന്‍ എത്തി. അഷാന്തിന്റെ ഗാന്ധിസ്‌ക്വയറിലെ വീട്ടിലെത്തിയാണ്് സമ്മാനമായ സൈക്കിള്‍ നടന്‍ കൈമാറിയത്. ജൂറി പുരസ്‌കാരം ലഭിച്ചതില്‍ മണികണ്ഠന്‍ തന്റെ അഭിനന്ദനം കൊച്ചുമിടുക്കനെ അറിയിക്കുകയും ചെയ്തു.

‘കഴിഞ്ഞ വര്‍ഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ. അത് ആഘോഷിക്കണ്ടേ’ എന്നു പറഞ്ഞാണ് മണികണ്ഠന്‍ സൈക്കിള്‍ സമ്മാനിച്ചത്. അഷാന്തിന്റെ അച്ഛനും നാടകനടനും നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക്’ ജില്ലാ സെക്രട്ടറി കൂടിയായ സാബു കെ. മാധവന്റെ കൂട്ടുകാരനാണ് മണികണ്ഠന്‍.

തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. യു.പി. സ്‌കൂളിലാണ് അഷാന്ത് പഠിക്കുന്നത്. വിദ്യാലയത്തിലും അഷാന്തിനു ലഭിച്ച അംഗീകാരം ആഘോഷിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്‍’ സിനിമയിലെ അഭിനയത്തിന് ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരവും മുമ്പ് അഷാന്തിന് ലഭിച്ചിട്ടുണ്ട്.

Advertisement