ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞു തരും; മണികണ്ഠന്റെ മകന് മോഹന്‍ലാലിന്റെ വൈറല്‍ പിറന്നാള്‍ ആശംസ

നടന്‍ മണികഠ്ണന്റെ മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന്‍ സെറ്റില്‍ വെച്ചാണ് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ മണികഠ്ണന്റെ മകന് ആശംസകള്‍ നേര്‍ന്നത്.

മണികണ്ഠന്‍ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും.

കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ’, ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞു. ‘അവന്റെ ജീവിതത്തില്‍, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിത്’ എന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം