വിവാഹ ശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ക്ഷേത്രത്തിലെത്തിയതെങ്കിലും അദ്ദേഹത്തിന് അകത്ത് കയറാൻ സാധിച്ചില്ലെന്നും മഞ്ജരി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും മഞ്ജരി സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
‘ഇത് ജെറിന്റെ ആദ്യത്തെ ഗുരുവായൂര്‍ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അകത്തു കയറാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കുവേണ്ടി ഞാന്‍ അമ്പലത്തിനകത്തു കയറി പ്രാര്‍ത്ഥിച്ചു’.- മഞ്ജരി കുറിച്ചു.
View this post on Instagram
ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.
പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്.