മഞ്ഞില്‍ എന്‍ ഇളം കൂട്ടില്‍...; വിജയ് യേശുദാസ് പാടിയ കിങ് ഫിഷിലെ മനോഹര ഗാനം

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ രണ്ടാമത്ത വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയ് യേശുദാസ് പാടിയ “മഞ്ഞില്‍ എന്‍ ഇളം കൂട്ടില്‍…” എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ദീപക് വിജയന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു.

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരഭമാണ് കിങ് ഫിഷ്. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു.

Read more

ഭാസ്‌ക്കര വര്‍മ്മയെയും അയാളുടെ അമ്മാവന്‍ നീലകണ്ഠ വര്‍മ്മയെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നിരഞ്ജന അനൂപ്, നന്ദു ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് താരങ്ങള്‍. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയ ആണ് നിര്‍മ്മാണം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.