മഞ്ജിമയുടെ തീരുമാനം കേട്ട് വിജയ് സേതുപതിയും ഞെട്ടി; 'തുഗ്ലക്ക് ദര്‍ബാറി'ലെ സര്‍പ്രൈസ് വെളിപ്പെടുത്തി താരം

ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് വിജയ് സേതുപതി ചിത്രം “തുഗ്ലക്ക് ദര്‍ബാറി”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. നടി അതിഥി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മഞ്ജിമ മോഹനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ സര്‍പ്രൈസിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മഞ്ജിമ മോഹന്‍.

വിജയ് സേതുപതിയുടെ സഹോദരിയായാണ് താന്‍ തുഗ്ലക്ക് ദര്‍ബാറില്‍ എത്തുന്നത് എന്നാണ് മഞ്ജിമ തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ സഹോദരിയായി മഞ്ജിമ വേഷമിടുന്നു എന്ന് അറിഞ്ഞപ്പോള്‍ വിജയ് സേതുപതിയും ആദ്യം ഞെട്ടിയിരുന്നു എന്നാണ് മഞ്ജിമ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് സിനിമയിലെ തന്നെ എപ്പോഴും ഓര്‍ത്തിരിക്കുന്ന സഹോദരി വേഷങ്ങളിലൊന്ന് ആകും ഇതെന്നാണ് മഞ്ജിമ പറയുന്നത്. “കാലത്തില്‍ സന്തിപ്പോം” എന്ന സിനിമയുടെ സെറ്റില്‍ ജീവയ്‌ക്കൊപ്പം രസകരമായിരുന്നു എന്നും മഞ്ജിമ വ്യക്തമാക്കി.

Read more

നവാഗതനമായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന തുഗ്ലക്ക് ദര്‍ബാറില്‍ രാഷ്ട്രീയക്കാരനായാണ് സേതുപതി വേഷമിടുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ക്യാമറയും കൈകാര്യം ചെയ്യും. ചിത്രം അടുത്ത വര്‍ഷം ആദ്യമാണ് റിലീസിനെത്തുക.