ശരീരം കാണിക്കല്‍ മാത്രമല്ലേയുള്ളൂ, നീ ഒരു ആവറേജ് പെണ്‍കുട്ടി..; താരപുത്രിക്ക് പരിഹാസം, മറുപടി വൈറല്‍

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിരക്കിലാണ് നടി മഞ്ജു പിള്ള. മഞ്ജുവിന്റെ മകള്‍ ദയ സുജിത്തും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ദയയുടെ ഫോട്ടോഷൂട്ടുകള്‍.

ദയക്ക് പ്രശംസകള്‍ മാത്രമല്ല, വിമര്‍ശനങ്ങളും അധിക്ഷേപവുമെല്ലാം ലഭിക്കാറുണ്ട്. ദയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിച്ചൊരാള്‍ക്ക് ദയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും പങ്കുവച്ചിരിക്കുകയാണ് ദയ. ‘എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നായിരുന്നു താരപുത്രിയെ അപമാനിക്കുന്ന കമന്റ്.

View this post on Instagram

A post shared by jaaannuuuu (@daya.sujith)

ഈ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ ദയ നല്‍കുകയും ചെയ്തു. ‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്’ എന്നായിരുന്നു ദയയുടെ മറുപടി.

View this post on Instagram

A post shared by jaaannuuuu (@daya.sujith)

Read more

അതേസമയം, ദയ ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. ലൈഫ്‌സ്റ്റൈലും വസ്ത്രധാരണവുമൊക്കെ ഓരോരുത്തരുടെ ചോയ്‌സാണ്. അതിലൊന്നും നിര്‍ബന്ധിക്കാറില്ലെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. മകളുടെ ഡ്രസ് സെന്‍സ് കണ്ടാണ് താന്‍ പഠിക്കുന്നതെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.