അജിത്തിന്റെ നായിക മാത്രമല്ല ഇനി ഗായികയും; മഞ്ജുവാര്യരുടെ പുതിയ റോള്‍

തല അജിത്ത് പ്രധാനവേഷത്തിലെത്തുന്ന എച്ച് വിനോദ് ചിത്രമാണ് തുനിവ്. ഒരു ഹെയ്സ്റ്റ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് സിനിമയില്‍ നായികാ വേഷം ചെയ്യുന്നത്.

വെട്രിമാരന്‍- ധനുഷ് ടീമിന്റെ അസുരന്‍ ചെയ്തതിനു ശേഷം മഞ്ജു വാര്യര്‍ തമിഴില്‍ നായികാ വേഷം ചെയ്യുന്ന ചിത്രം ഇപ്പോഴിതാ ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. താന്‍ ഈ ചിത്രത്തിന് വേണ്ടി പിന്നണി പാടുന്ന വിവരം നടി തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. മഞ്ജു വാര്യര്‍ ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അജിത്തും എച്ച് വിനോദും ബിഗ് ബഡ്ജറ്റ് ചിത്രമായ വലിമൈക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബോണി കപൂറാണ്. അദ്ദേഹം തന്നെയാണ് അജിത്- വിനോദ് കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളായ നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നിവ നിര്‍മ്മിച്ചതും.

നീരവ് ഷാ ക്യാമറ ചലിപ്പിച്ച തുനിവ് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്. ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും തുനിവില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം