തുനിവിലൂടെ മലയാളത്തിന്റെ മഞ്ജു വാര്യരും കൈയ്യടി വാങ്ങുകയാണ്. അജിത്തിനൊപ്പം തുനിവില്‍ എത്തുന്ന നടിയുടെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കാണ് ആരാധകരുടെ കൈയ്യടി. ഗംഭീരം എന്നതില്‍ കുറഞ്ഞതൊന്നും പറയാനില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണം. ‘സ്‌ക്രീന്‍ പ്രസന്‍സും, ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരംമാണ് ‘മഞ്ജു വാര്യരെ ഇനി മുഴുനീള ആക്ഷന്‍ സിനിമകള്‍ ഏല്‍പ്പിക്കാം’ എന്നിങ്ങനെയാണ് ആരാധകരുടെ അഭിനന്ദനങ്ങള്‍.
ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ ബാങ്ക് ആക്രമിച്ച അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് ബോട്ട് റേയ്‌സിനും, ഹെലികോപ്ടര്‍ ഫൈറ്റിനും കൈയ്യടി ഉണ്ട്. ‘
ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ അവിടെ അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് ബോട്ട് റേയ്‌സിനും, ഹെലികോപ്ടര്‍ ഫൈറ്റിനും കൈയ്യടി ഉണ്ട്.
എച്ച് വിനോത് ആണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം, കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യഭാഷാ താരത്തിന്റെ ചിത്രത്തിന് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്.
പാലക്കാട് നഗരത്തില്‍ നാല് തിയേറ്ററുകളിലാണ് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം നടന്നത്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വലിയ രീതിയില്‍ തന്നെ ആരാധക പ്രദര്‍ശനങ്ങള്‍ക്ക് നടന്നു.