അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്, മറിച്ച് ..; മഞ്ജുവാര്യരെ കുറിച്ച് സംവിധായകന്‍

അജിത്ത് നായകനായി പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ‘തുനിവ്’. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാണ്. ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രമാണിത്. തുനിവിന്റെ സംവിധായകന്‍ എച്ച് വിനോത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. പണമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം എന്ന് പറഞ്ഞ അദ്ദേഹം മഞ്ജു വാര്യരെ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു.

‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം. സമുദ്രകനി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. അധികം പ്രായം തോന്നിക്കാത്ത എന്നാല്‍ അജിത്തിന്റെ പ്രായത്തിനോട് അടുത്ത് നില്‍ക്കുന്ന ഒരു അഭിനേത്രിയെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.

മഞ്ജു വാര്യരെ ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ അവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുമെന്ന് അറിയാമായിരുന്നു. കാരണം അവര്‍ ഒരു മികച്ച നടിയാണ്. അവര്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകണം ചിത്രത്തിലേത് എന്ന് തോന്നി. മഞ്ജു വാര്യരുടെ ഇതുവരെയും കാണാത്ത ഒരു മുഖമായിരിക്കും തുനിവിലേത്,’ വിനോദ് പറഞ്ഞു.

ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അഞ്ച് ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്.

Latest Stories

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്