ഇനി ഒറ്റയ്ക്ക് ബൈക്ക് റൈഡ് പോകാം; ടൂവീലര്‍ ലൈസന്‍സ് നേടി മഞ്ജു വാര്യര്‍

തല അജിത്തിനൊപ്പം ബൈക്ക് റാലിക്ക് പോയ വിശേഷങ്ങള്‍ നടി മഞ്ജു വാര്യര്‍ നേരത്തെ പങ്കുവച്ചിരുന്നു. ഇതിനൊപ്പം തനിക്ക് ബൈക്ക് ഓടിക്കാനുള്ള ആഗ്രഹവും താരം തുറന്നു പറഞ്ഞിരുന്നു. ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.

എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിന് കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തന്റെ പുതിയ ചിത്രമായ ‘ആയിഷ’ റിലീസിന് തയാറെടുക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്.

അജിത്തിനൊപ്പം ഗംഭീര പെര്‍ഫോമന്‍സുമായാണ് മഞ്ജു ‘തുനിവ്’ ചിത്രത്തിലെത്തിയത്. ആക്ഷന്‍ രംഗങ്ങളിലെ താരത്തിന്റെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധ നേടിരുന്നു. തുനിവിന്റെ ഷൂട്ടിംഗിനിടെ അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ചിത്രങ്ങള്‍ മഞ്ജു പങ്കുവച്ചിരുന്നു.

അജിത്ത് സാര്‍ ബൈക്ക് റാലിക്ക് വിളിച്ചപ്പോള്‍ വിശ്വസിക്കാന്‍ പോലും പറ്റിയില്ല എന്നായിരുന്നു താരം പറഞ്ഞത്. ഒരു ഭംഗിക്ക് വിളിച്ചതാവും എന്ന് തോന്നി. അതുകേട്ട് ചാടിപുറപ്പെട്ടാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായേക്കുമോ എന്നു പോലും ചിന്തിച്ചു.

ഒടുവില്‍ യാത്രയ്ക്ക് വേണ്ട സന്നാഹങ്ങളൊക്കെ ഒരുക്കി അജിത്ത് സാറിന്റെ മെസേജ് വന്നപ്പോളാണ് വിശ്വാസമായത്. പണ്ട് കണ്ട കാഴ്ചകള്‍ മാറിമറിഞ്ഞത് കണ്ടതായിരുന്നു ബൈക്ക് റൈഡില്‍ ആകര്‍ഷിച്ചത് എന്നാണ് മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ