കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; മഞ്ജു വാര്യരെ 'മണി ഹെയ്സ്റ്റ്' ടീമിന് പരിചയപ്പെടുത്തി രമേഷ് പിഷാരടി

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഹരം കൊള്ളിച്ച ഗാനം “ചാവോ ബെല്ല” ഗാനം വീണയില്‍ വായിച്ച് മഞ്ജു വാര്യര്‍. സ്പാനിഷ് ടെലിവിഷന്‍ സീരിസായ “മണി ഹെയ്സ്റ്റ്” സീരിസിലൂടെയാണ് ചാവോ ബെല്ല ഹിറ്റായത്. വീണ വായിക്കുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇതോടെ കമന്റുകളുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തി. രമേഷ് പിഷാരടിയുടെ കമന്റാണ് ഏവരെയും ഏറെ ചിരിപ്പിക്കുന്നത്. “”കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ”” എന്നാണ് പിഷാരടിയുടെ രസകരമായ കമന്റ്. നേരത്തെ രമേഷ് പിഷാരടിയും ധര്‍മ്മജനും ചാവോ ബെല്ല ഗാനം പാടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

https://www.instagram.com/p/CAVc3whpuXQ/?utm_source=ig_embed

Read more

രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് ഇന്ന് കേള്‍ക്കുന്ന “ചാവോ ബെല്ല” ഗാനത്തിന്റെ യഥാര്‍ത്ഥ രൂപം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാകെ തരംഗമായ ഈ ഗാനമാണ് “മണി ഹെയ്സ്റ്റ്” പരമ്പരയിലൂടെ ലോകം മുഴുവന്‍ കീഴടക്കിയിരിക്കുന്നത്.