'ചേച്ചി വാരിസ് എപ്പോള്‍ കാണും?', തുനിവ് കണ്ടിറങ്ങിയ മഞ്ജുവിനെ കുഴപ്പിച്ച ചോദ്യം; മറുപടിയുമായി താരം

ക്ലാഷ് റിലീസ് ആയാണ് വിജയ് ചിത്രം ‘വാരിസും’ അജിത്ത് ചിത്രം ‘തുനിവും’ ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. രണ്ട് സിനിമകള്‍ക്ക് മകച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തുനിവില്‍ ആക്ഷന്‍ സീനുകളില്‍ അടക്കം ഗംഭീര പ്രതികരണം കാഴ്ചവച്ച മഞ്ജു വാര്യര്‍ക്ക് കൈയ്യടി ലഭിക്കുകയാണ്.

ഗംഭീരം എന്നതില്‍ കുറഞ്ഞതൊന്നും പറയാനില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ‘സ്‌ക്രീന്‍ പ്രസന്‍സും, ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരംമാണ്, മഞ്ജു വാര്യരെ ഇനി മുഴുനീള ആക്ഷന്‍ സിനിമകള്‍ ഏല്‍പ്പിക്കാം’ എന്നിങ്ങനെയാണ് ആരാധകരുടെ അഭിനന്ദനങ്ങള്‍.

ഇതിനിടെ തുനിവ് കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്ന മഞ്ജുവിനോട് വാരിസ് കണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘തലയുടെയും ദളപതിയുടെയും സിനിമ ഒരുമിച്ച് ഇറങ്ങിയല്ലോ വാരിസ് കണ്ടോ?’ എന്ന ചോദ്യത്തോട് മഞ്ജു പ്രതികരിക്കുകയും ചെയ്തു.

”വാരിസ് ഞാന്‍ കണ്ടില്ല കാണും, ഉറപ്പായിട്ടും കാണും” എന്നാണ് താരം പറയുന്നത്. ‘പേഴ്‌സണലി ആരുടെ ഫാന്‍ ആണ്?’ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ”അങ്ങനെയൊന്നുമില്ല, എല്ലാവരുടെയും ഫാന്‍ ആണ്” എന്നാണ് മഞ്ജു പറയുന്നത്. സിനിമ കണ്ട് അജിത്ത് വിളിച്ചതായും സംവിധായകനും അഭിനേതാക്കളും എല്ലാവരും സന്തോഷത്തിലാണെന്നും താരം പറയുന്നുണ്ട്.

Read more

എച്ച് വിനോത് ആണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം, കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യഭാഷാ താരത്തിന്റെ ചിത്രത്തിന് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ രീതിയില്‍ തന്നെ ഫാന്‍സ് ഷോ നടന്നു.