സെക്കന്‍ഡുകള്‍ക്കുള്ളില്‍ മിന്നിമാഞ്ഞ് മഞ്ജു വാര്യര്‍, ട്രെയ്‌ലറില്‍ ഇന്റിമേറ്റ് ആയി വിശാഖും ഗായത്രിയും; 'ഫൂട്ടേജ്' ട്രെയ്‌ലര്‍ പുറത്ത്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. വിശാഖ് നായരും ഗായത്രി അശോകും പ്രത്യക്ഷപ്പെടുന്ന ട്രെയ്‌ലറില്‍ ആകെ ഒരു സെക്കന്‍ഡ് മാത്രമാണ് മഞ്ജു വാര്യരെ കാണിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് ഴോണറിലാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 2ന് ആണ് റിലീസ്.

മലയാളത്തില്‍ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് സൈജു ശ്രീധരന്‍. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മഞ്ജു ഇല്ലായിരുന്നു. വിശാഖും ഗായത്രിയും ആയിരുന്നു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു ബെഡ്‌റൂമില്‍ നിന്നുള്ള രംഗമാണ് പോസ്റ്ററില്‍ കാണിച്ചിരുന്നത്. വിശാഖ് ഗായത്രിയുടെ നെഞ്ചില്‍ തലചായ്ച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍.

ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസാണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കോ പ്രൊഡ്യൂസര്‍ രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ അനീഷ് സി സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റര്‍ സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം അപ്പുണ്ണി സാജന്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്