ആരാധകര്‍ക്കായി മഞ്ജു വാര്യരുടെ സര്‍പ്രൈസ്; വെളിപ്പെടുത്തി പൃഥ്വിരാജ്

മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ജാക്ക് ആന്‍ഡ് ജില്‍” ചിത്രത്തിലെ സര്‍പ്രൈസ് പങ്കുവെച്ച് പൃഥ്വിരാജ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു ഗായികയായും എത്തുന്നുവെന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലും മഞ്ജു ഗാനം ആലപിച്ചിരുന്നു.

ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു ആലപിച്ച “കിം കിം കിം” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നവംബര്‍ 27-ന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് പങ്കുവെച്ച വീഡിയോയിലൂടെ പങ്കുവെച്ചു. രാം സുന്ദര്‍ സംഗീതം നല്‍കി രാം നാരായണന്‍ വരികളെഴുതിയ ഗാനമാണിത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

പൃഥ്വിരാജ് നായകനായ അന്തഭദ്രം, ഉറുമി എന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സന്തോഷ് ശിവന്‍. മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ സിനിമയിലെ നറേഷന്‍ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ദുബായ് ആസ്ഥാനമാക്കിയ ലെന്‍സ്മാന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയാണ് ജാക്ക് ആന്‍ഡ് ജില്‍. നിലവിലെ കോവിഡ് പ്രതിസന്ധികള്‍ മാറി തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിക്കുന്നതോടെയാകും ചിത്രം റിലീസിനെത്തുക.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി