അജിത്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍ ; പാന്‍ ഇന്ത്യന്‍ റിലീസ്?

അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു. ‘എകെ 61’ എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് മഞ്ജു വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ചിത്രത്തില്‍ മഞ്ജു വാര്യര്‍ അജിത്തിന്റെ ജോഡിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന് പുതുമയുള്ള ഒരു ജോഡിയെ ആവശ്യമായിരുന്നു. മഞ്ജു കഥാപാത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘എകെ 61’. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.

ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരബാദിലാണ്. അജിത്തിന്റെ യുകെ യാത്രയ്ക്ക് ശേഷം രണ്ടാം ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിക്കും.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ