'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

വനിത ഫിലിം അവാർഡ് പരിപാടിക്കിടെ മോഹൻലാലിന്റെ ഡാൻസ് വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യർക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അവാർഡ് പരിപാടിക്കിടെ ഡാൻസിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു എത്തിയത്. എന്നാൽ ഇത് പ്രീ റെക്കോർഡഡ് ആണെന്നാണ് പൊതുവേ ഉയർന്നുവരുന്ന വിമർശനം. ഇത്തരം പ്രീ റെക്കോർഡഡ് സംഭവങ്ങൾ ഇനിയെങ്കിലും നിർത്തിക്കൂടെ, അഭിനയം നന്നായിട്ടുണ്ട്, ഇത്രയും നന്നായി മലയാളത്തിൽ ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ, ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ, അഭിനയം നന്നായിട്ടുണ്ടെന്നു പ്രതേകിച്ചു വിശേഷിപ്പിക്കണ്ടാലോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

അതേസമയം മഞ്ജുവിനെ അഭിനന്ദിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. ഈ വിമർശനം നടത്തുന്നവർ ഇതുപോലെയൊന്ന് പാടാമോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്.  മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, മറഡോണ, നാരദൻ, നീലവെളിച്ചം,അഞ്ചാം പാതിര തുടങ്ങീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ‘മുൻപേ’ എന്ന തന്റെ രണ്ടാമത്തെ ചിത്രവും സൈജു ശ്രീധരൻ പ്രഖ്യാപിച്ചിരുന്നു. ഫൂട്ടേജ് പോലെ തന്നെ മുൻപേയും പ്രണയ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ലോക ടെന്നീസിൽ ഇനി സിന്നർ - അൽകാരസ് കാലം; പുതിയ റൈവൽറിയെ ഏറ്റെടുത്ത് ആരാധകർ

കലൈഞ്ജറുടെ ചെറുമകനാണ്, പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

'അമിത ശരീര പ്രദർശനം'; കങ്കുവയിലെ ഗാനരം​ഗങ്ങൾ പരിഷ്കരിക്കണമെന്ന് സെൻസർ ബോർഡ്

തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

"നെയ്മർ ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്"; സാന്റോസ് എഫ്സിയുടെ കുറിപ്പ് വൈറൽ ആകുന്നു