എഡിറ്റര്‍ സൈജു ശ്രീധര്‍ സംവിധായകനാകുന്നു; നായിക മഞ്ജുവാര്യര്‍

‘അഞ്ചാം പാതിര’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മഹേഷിന്റെ പ്രതികാരം’ എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ എത്തുന്നു.

സൈജു ശ്രീധരന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സൈജു തന്നെയാണ്. മഞ്ജുവാര്യരെ കൂടാതെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിശാഖ് നായര്‍, ഗായത്രി അശോക്, മമ്മൂക്കോയ, നഞ്ജിയമ്മ തുടങ്ങിയവരാണ്. ചിത്രത്തിന്റെ രചന കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരും ഷബ്‌നാ മുഹമ്മദും ചേര്‍ന്നാണ്. ഫൗണ്ട് ഫൂട്ടേജ് മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുന്നത് സുഷിന്‍ ശ്യാമും മൂവി ബക്കറ്റ്, പേല്‍ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് എന്‍ കോ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജീവും സൂരജ് മേനോനും സഹനിര്‍മ്മാതാക്കളായും പ്രവര്‍ത്തിക്കുന്നുണ്ട്.

കലാ സംവിധാനം അപ്പുണ്ണി, കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത് സമീറ സനീഷ്, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട് കൊറിയോഗ്രാഫറായി ഇര്‍ഫാന്‍, കണ്‍ട്രോളറായി കിഷോര്‍ പുറക്കാതിരി എന്നിവരാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്നതാണ്.ചിത്രത്തിന്റെ. പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്നത് എ. ദിനേശനും ശബരിയുമാണ്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ