ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, മുന്നറിയിപ്പുമായി നടന്‍

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടന്‍ മനോജ് വാജ്‌പേയി. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവര്‍മാരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അക്കൗണ്ടില്‍നിന്ന് വരുന്ന ഇന്ററാക്ഷനുകള്‍ തന്നെ പിന്തുടരുന്നവര്‍ ഒഴിവാക്കണമെന്ന് നടന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്ന ചെറുകുറിപ്പിലാണ് ഹാക്കിങ് വിവരം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ന് എന്റെ അക്കൗണ്ടില്‍നിന്ന് വരുന്ന ഒന്നുമായും ഇനി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. നടന്‍ പോസ്റ്റ് ചെയ്തു.

ജോണ്‍ എബ്രഹാം ചിത്രമായ ‘സത്യമേവ ജയതേ 2’ന്റെ ടെലിവിഷന്‍ പ്രീമിയര്‍, ഡെല്‍ഹിയിലെ കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ വന്ന ട്വീറ്റുകള്‍. താരത്തിന്റെ മുന്‍ സിനിമകളേക്കുറിച്ച് ആരാധകര്‍ നടത്തിയ റീ ട്വീറ്റുകളുമാണ് കാണാനാകുന്നത്.

സിനിമാ തിരക്കുകളിലേക്ക് വന്നാല്‍ ജോറം എന്ന പുതിയ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് കാത്തിരിക്കുകയാണ് മനോജ് ബാജ്‌പേയി. 52-ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയിലാണ് മനോജ് നായകനായ ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. ദേവാശിഷ് മാഖിജ സംവിധാനം ചെയ്ത ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. തനിഷ്ഠ ചാറ്റര്‍ജി, സ്മിത താമ്പേ, മേഘ മാഥുര്‍, രാജശ്രീ ദേശ്പാണ്ഡേ എന്നിവരാണ് മറ്റഭിനേതാക്കള്‍.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി