ഗൗരവം നിറച്ച് സുരാജിന്റെ പാതിമുഖം, നിറചിരിയോടെ ടൊവിനോയും ഐശ്വര്യയും; നിഗൂഢതയുണര്‍ത്തി 'കാണെക്കാണെ' ഫസ്റ്റ്‌ലുക്ക്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന “കാണെക്കാണെ” ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഗൗരവത്തോടെയുള്ള സുരാജിന്റെ പാതിമുഖവും നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയുടെയും ഐശ്വര്യയുടെയും മങ്ങിയ മുഖവുമാണ് പോസ്റ്ററിലുള്ളത്.

കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന പോസ്റ്ററില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. “ഉയരെ”ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്.

May be a close-up of 2 people, beard and text that says "DreamKatcher DreamKatcher PRESENTS കാണെക്കാണെ ...as you watch... DIRECTEDBY MANU ASHOKAN WRITTEN PRODUCEDBY BOBBY SANJAY SHAMSUDHEEN RANJIN SREYA SHABEER LYRICS POONKU LAM SASIKUMAR SANKER DESIGN OLDMONKS"

“ആസ് യു വാച്ച്” എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും ഒരുപാട് സ്വീകാര്യത നേടിയിരുന്നു. ശ്രുതി രാമചന്ദ്രന്‍,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിനായക് ശശികുമാര്‍ ഗാനങ്ങള്‍ ഒരുക്കുന്നു. രഞ്ജിന്‍ രാജ് സംഗീതമിട്ട് ജി. വേണുഗോപാല്‍ ആണ് ആലാപനം.

കാണെക്കാണെ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആല്‍ബി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല-ദിലീപ് നാഥ്. വസ്ത്രാലങ്കാരം-ശ്രേയ അരവിന്ദ്. മേക്കപ്പ്-ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സനീഷ് സെബാസ്റ്റ്യന്‍.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്