ഒരാളെ ഇങ്ങനെ പറ്റിക്കരുത്, നൂറിനെതിരെ കേസ് കൊടുക്കാന്‍ പലരും പറഞ്ഞു; നടിക്കെതിരെ നിര്‍മ്മാതാവും സംവിധായകനും

കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ കഥ പ്രമേയമാക്കി ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രമാണ് ‘സാന്റാക്രൂസ്’. രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും.

നായിക നൂറിന്‍ ഷെരീഫ് പ്രൊമോഷന്‍ ആവശ്യത്തിന് വിളിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അവരുടെ പിന്തുണപോലും ലഭിച്ചില്ല. സിനിമയിലെ നടന്മാര്‍ പുതുമുഖങ്ങളായതിനാലാണ് കോളേജുകളിലും മറ്റും പ്രൊമോഷനുവേണ്ടി പോകാനായി അവരെ വിളിച്ചത്. അവര്‍ക്ക് ആത്മാര്‍ത്ഥതയില്ല.

അത് സിനിമയെ ബാധിച്ചു. സിനിമയിലിറങ്ങിയ ഒരു പാട്ട് പങ്കുവയ്ക്കാന്‍ പോലും പാടിയ ആള്‍ക്കാര്‍ തയ്യാറായില്ല. ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പാട്ട് ഔട്ട്‌റേറ്റഡ് ആണെന്നും ഹിറ്റായ ശേഷം ഷെയര്‍ ചെയ്യാമെന്നുമെന്നൊക്കെ പറഞ്ഞു. സ്വന്തമായി പാടിയ പാട്ട് പങ്കുവയ്ക്കാന്‍ പോലും അവര്‍ക്ക് പറ്റുന്നില്ല.

നൂറിന്‍ ഷെരീഫൊക്കെ പണം വാങ്ങിയതാണ്. പണം നല്‍കിയതിന് രേഖയുണ്ട്. കേസ് കൊടുക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ കൊടുത്തിട്ടില്ല. ഒരാളെ ഇങ്ങനെ പറ്റിക്കരുത്. മൂന്ന് കോടി രൂപയോളം മുടക്കിയിട്ടുണ്ട് സിനിമയ്ക്ക്. എന്നോട് ചോദിച്ചിട്ടാണോ പൈസ മുടക്കിയതെന്നാണ് നടിയോട് ഇപ്പോള്‍ ചോദിച്ചപ്പോള്‍ പറയുന്നത്. സിനിമയുടെ പിആര്‍ഒ വഴിയൊക്കെ നടിയോട് പറഞ്ഞുനോക്കിയിട്ടും പ്രൊമോഷന് വരാന്‍ അവര്‍ തയ്യാറായില്ല,

അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി