Connect with us

FILM NEWS

റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം, ‘മാപ്പിളൈ’ ആര്യയെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറ്റിയില്ല

, 6:14 pm

നടന്‍ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ‘എങ്ക വീട്ടു മാപ്പിളൈ’ ക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നു. റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കുംഭകോണത്ത് പോയ നടനെ വീട്ടിനകത്തു കടക്കാന്‍ ചില വനിതാ സംഘടനകള്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഷൂട്ടിംഗ് സംഘത്തിന്  ചെന്നൈലേക്കു മടങ്ങേണ്ടിവന്നു.

വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ വിവാദസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാസംഘടനകളുടെ പ്രതിഷേധം. ആര്യ മുസ്ലീം ആണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ് എന്നും ഷോയില്‍ വരലക്ഷ്മി പറഞ്ഞിരുന്നു. തുടര്‍ന്ന് ആര്യയ്ക്കു വേണ്ടി മതം മാറാന്‍ തയ്യാറാണോ എന്നും വരലക്ഷ്മി ചോദിച്ചു. ചിലര്‍ മാറും എന്നും മറ്റും ചിലര്‍ മാറില്ല എന്നും പറഞ്ഞു. ഇത് വന്‍വിവാദത്തിലേക്ക് വഴിമാറി.

ഇത്തരത്തില്‍ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയതയാക്കും എന്നും ഇതു ലൗ ജിഹാദാണ് എന്നുമാണ് ബിജെപി നേതാവ് എച്ച് രാജ ട്വീറ്റില്‍ ആരോപിച്ചത്. സ്ത്രീകളുടെ മനസുവെച്ചു കളിക്കരുത് എന്നും 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോ നാണമില്ലാത്ത നാടകമാണെന്നും വിമര്‍ശനമുയര്‍ന്നു.