357 കുടുംബങ്ങളുടെ കഷ്ടപ്പാടുകളുടെ കഥയുമായി 'മരട് 357'; റിലീസ് തിയതി പുറത്ത്

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന “മരട് 357” സിനിമയുടെ റിലീസ് തിയതി പുറത്ത്. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19ന് ആണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് പൊളിക്കലിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍.

സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ, മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ചലി, സരയൂ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കുന്നത്.

രവിചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റര്‍ വി.ടി ശ്രീജിത്താണ്. ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357- ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപ്പെട്ടത്. ഫ്‌ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി