'മരട് എന്റെ വീട്'; ഫ്ളാറ്റുകളുടെ 'വധശിക്ഷ' പ്രമേയമാക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

തീരദേശനിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് കേരളം വിസ്മയത്തോടെ കണ്ട കാഴ്ചയായിരുന്നു. ഒരു കൂട്ടര്‍ക്ക് ഇത് വിസ്മയമായപ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് അത് അവരുടെ ജീവിത സ്വപ്‌നങ്ങളുടെയും പ്രയത്‌നങ്ങളുടെയും തകര്‍ന്നടിയലായിരുന്നു. ആ തകര്‍ന്നടിയലിന്റെ ആഘാതം ഫ്‌ളാറ്റിലെ താമസക്കാര്‍ ആയിരുന്നവരെ എത്രത്തോളം ബാധിച്ചു എന്നും അവര്‍ അത് എങ്ങനെ തരണം ചെയ്തു എന്നും തിരഞ്ഞവര്‍ കുറവായിരിക്കും. അതിന്റെ ചെറിയൊരു അംശം അറിയാത്തവരിലേക്ക് എത്തിക്കാന്‍ ബിലാല്‍ ഷംസുദ്ദീന്‍ എന്ന നിയമ വിദ്യാര്‍ത്ഥി സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ പിറന്നത് “മരട് എന്റെ വീട്.”

മരടിലെ പൊളിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റിലെ താമസക്കാരനായിരുന്നു ബിലാല്‍. ഹോളി ഫെയ്ത്തിലെ 9-ഡി ഫ്ളാറ്റിലായിരുന്നു ബിലാല്‍ താമസിച്ചിരുന്നത്. “ബാപ്പയ്ക്കും ഉമ്മ യ്ക്കും ഇത്താത്തയ്ക്കുമൊപ്പം ഞാന്‍ സന്തോഷത്തോടെ താമസിച്ചിരുന്ന ഇടമായിരുന്നു ഇത്. ഫ്ളാറ്റ് തകര്‍ത്തപ്പോള്‍ സത്യത്തില്‍ തകര്‍ന്നു പോയത് ഞങ്ങളെ പേലെയുള്ള ഒരുപാടുപേരുടെ ജീവിതമായിരുന്നു. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരോ ചെയ്ത തെറ്റിന് പക്ഷേ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് ഞങ്ങളാണ്. ഈ സത്യം ലോകത്തോട് വീണ്ടും വിളിച്ചു പറയാനാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ ഞങ്ങള്‍ ശ്രമിച്ചത്.” ബിലാല്‍ പറഞ്ഞു.

15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ അരങ്ങിലും അണിയറയിലും ബിലാലിന്റെ സുഹൃത്തുക്കളാണ് പ്രവര്‍ത്തിച്ചത്. ബിലാല്‍ തന്നെയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം