Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പ്രണവിനും കല്ല്യാണിയ്ക്കും പിന്നാലെ അമ്പരപ്പിക്കുന്ന ലുക്കുമായി ഫാസില്‍; മരക്കാറില്‍ സംവിധായകനെത്തുന്നത് കുട്ട്യാലി മരയ്ക്കാറായി

, 2:10 pm

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഫാസിലിന്റെ ലുക്കും എത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ചിത്രത്തില്‍ എത്തുന്നത്. താടി, നീട്ടി തൊപ്പി വച്ച് നില്‍ക്കുന്ന ഫാസിലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്

മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ഫാസില്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത് ഒരു ചരിത്ര നിയോഗമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഫാസില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

2011 ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിന് ശേഷം ഫാസില്‍ സംവിധാന രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. ഹൈദരാബാദ് റോമോജി ഫിലിം സിറ്റിയില്‍ മരയ്ക്കാറിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Advertisement