വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മരക്കാര്‍ അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ആവേശം നിറക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.
ഓസ്‌കാറിന്റെ മികച്ച ഫീച്ചര്‍ ഫിലിം പട്ടികയില്‍ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നു. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ വന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്.
മോഹന്‍ലാലിനൊപ്പം വിവിധ ഭാഷകളില്‍ നിന്ന് വന്‍താരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അര്‍ഹമായി. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഡിസംബര്‍ 17നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ സ്ട്രീമ്ങ് ആരംഭിച്ചത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്.