'മാര്‍ക്കോയുടെ മുന്നില്‍ വീഴുന്ന നിങ്ങളുടെ ഓരോ വാക്കിനും എണ്ണം വേണം'; കൊലവിളി നടത്തി മാര്‍ക്കോ ടീസര്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘മാര്‍ക്കോ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതാണ് ഈ ടീസര്‍. ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ടീസറിലുള്ളത്. നടന്‍ ജഗദീഷിന്റേയും മാരക അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും ടീസര്‍ സൂചന നല്‍കുന്നു.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ക്യൂബ്സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും.

സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.

കെജിഎഫ്, സലാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സുനില്‍ ദാസ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?