ഉണ്ണി മുകുന്ദന്‍ ഇനി കൊറിയ ഭരിക്കും; 'ബാഹുബലി'ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി 'മാര്‍ക്കോ'

‘ബാഹുബലി’ക്ക് ശേഷം ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ചിത്രമായി ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’. 77 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഹിന്ദിയിലും തെലുങ്കിലും അടക്കം കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഹിന്ദിയില്‍ വരുണ്‍ ധവാന്റെ ‘ബേബി ജോണ്‍’ സിനിമയടക്കം മാറ്റിയാണ് മാര്‍ക്കോ എത്തിയിരിക്കുന്നത്. പിന്നാലെയാണ് സൗത്ത് കൊറിയയിലും ചിത്രം എത്താനൊരുങ്ങുന്നത്.

ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍മാരായ നൂറി പിക്‌ചേഴ്‌സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷന്‍ കരാര്‍ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഏപ്രിലില്‍ ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്‌ക്രീനുകളില്‍ മാര്‍ക്കോ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിലൂടെ മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും കിട്ടാത്ത ആ സ്വപ്ന നേട്ടത്തില്‍ ഇതോടെ മാര്‍ക്കോ എത്തിയിരിക്കുകയാണ്.

ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ ആഗോള അംഗീകാരം ഉയര്‍ത്തുന്നതിലൂടെ ഭാവിയില്‍ ഒട്ടേറെ അന്താരാഷ്ട്ര സഹകരണങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് മാര്‍ക്കോ എന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്സ് വിറ്റ് പോയത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം