ബോറടിക്കാതെ വെള്ളമടിക്കാന്‍ വെറൈറ്റി പരീക്ഷണങ്ങളുമായി റീലോഡഡ് ആന്റപ്പന്‍; മാര്‍ഗംകളി ക്യാരക്ടര്‍ ടീസര്‍

37 വര്‍ഷമായി സിനിമയിലുള്ള നടന്‍ ബൈജു സന്തോഷ് ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോല്‍ കൈനിറയെ ചിത്രങ്ങളുമായി തകര്‍പ്പന്‍ തിരിച്ചുവരവിലാണ് ബൈജു. വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ, മേരാ നാം ഷാജി, ലൂസിഫര്‍ എന്നിവയിലൊക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ബൈജുവിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മാര്‍ഗംകളിയാണ്.

മാര്‍ഗംകളിയില്‍ റീലോഡഡ് ആന്റപ്പന്‍ എന്ന രസികന്‍ കുടിയന്‍ കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുക. ബൈജുവിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോറടിക്കാതെ വെള്ളമടിക്കാന്‍ വെറൈറ്റി പരീക്ഷണങ്ങല്‍ നടത്തുന്ന മദ്യപാനി എന്നാണ് റീലോഡഡ് ആന്റപ്പന് വിശേഷണം.

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗംകളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന “മാര്‍ഗംകളി”യില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ഈ കോമഡിപ്രണയ ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം ഗോപി സുന്ദറും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു