മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തെന്നിന്ത്യൻ സെൻസേഷൻ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബൈസൺ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ധ്രുവ് വിക്രം നായകനാവുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായികയായെത്തുന്നത്. കൂടാതെ രജിഷ വിജയൻ, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തന്റെ മുൻ ചിത്രങ്ങളിലെണ്ണ പോലെ ഒരു മൃഗത്തെ രൂപകമായുള്ള ഉപയോഗപ്പെടുത്തൽ ബൈസണിലും കാണാൻ സാധിക്കും. ആദ്യ ചിത്രമായ പരിയേറും പെരുമാളിൽ കറുപ്പി എന്ന നായ ഒരു പ്രധാന കഥാപാത്രമായിരുന്നു. ധനുഷ് നായകനായെത്തിയ രണ്ടാം ചിത്രം കർണ്ണനിൽ കഴുതയായിരുന്നു ഒരു രൂപകം പോലെ സംവിധായകൻ തന്റെ രാഷ്ട്രീയം പറയാൻ ഉപയോഗപ്പെടുത്തിയിരുന്നു.

മൂന്നാം ചിത്രമായ മാമന്നനിൽ പന്നിയായിരുന്നു മാരി സെൽവരാജ് ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയിരുന്നത്. പുതിയ ചിത്രം ബൈസൺ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഒരു കാട്ടുപോത്തിന്റെ ചിത്രം കാണാൻ സാധിക്കും. ബഹുജനങ്ങളോടുള്ള സമൂഹത്തിന്റെ അടിച്ചമർത്തൽ ഇത്തരത്തിൽ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിൽ മാരി സെൽവരാജിന് പ്രത്യേക കഴിവുണ്ട് എന്നതും ശ്രദ്ധേയമാണ്.

സ്പോർട്സ്- ഡ്രാമ ഴോണറിൽ ആയിരിക്കും ബൈസൺ ഒരുങ്ങുന്നത്. പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ബയോപിക് അല്ല ചിത്രമെന്നാണ് മാരി സെൽവരാജ് നേരത്തെ വെളിപ്പെടുത്തിയത്.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും അപ്ലോസ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിവാസ് കെ പ്രസന്ന ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഏഴില്‍ അരശ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ ആയിരുന്നു ധ്രുവ് വിക്രമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?