മാരി സെൽവരാജിന്റെ 'വാഴൈ' കേരളത്തിലും പ്രദർശനത്തിന്; റിലീസ് തിയതി പുറത്ത്

‘മാമന്നൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വാഴൈ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജിന്റെ ഏറ്റവും മികച്ച ചിത്രമാണ് വാഴൈ എന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയിരുന്നില്ല. എന്നാൽ ഓഗസ്റ്റ് 30 മുതൽ കേരളത്തിലും ചിത്രം റിലീസിനൊരുങ്ങുകയാണ്. കലൈയരസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

നിഖില വിമൽ, ദിവ്യ ദുരൈസാമി, പ്രിയങ്ക നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

Read more

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജിന്റെ സ്പോർട്സ് ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.