വിശാലിന്റെയും എസ്.ജെ സൂര്യയുടെയും ഡബിള്‍ റോള്‍, കോരിത്തരിപ്പിക്കാന്‍ 'സില്‍ക്ക് സ്മിതയും'; ടൈം ട്രാവല്‍ സിനിമ വരുന്നു, ട്രെയ്‌ലര്‍

വിശാലിനെയും എസ്.ജെ സൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആദിക്  രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘മാർക്ക് ആന്റണി’യുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ഇന്ത്യൻ സിനിമയിൽ അധികമാരും കൈവെക്കാത്ത ടൈം ട്രാവൽ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിൽക്ക്  സ്മിതയെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമയിൽ പുനസൃഷ്ടിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഫോണിലൂടെ ടൈം ട്രാവൽ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചു വരുന്ന ആന്റണി എന്ന ഗ്യാങ്ങ്സ്റ്ററിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. റിതു വർമ്മയാണ് ചിത്രത്തിൽ  നായിക വേഷത്തിലെത്തുന്നത്. അഭിനയ, സെൽവരാഘവൻ, സുനിൽ, മഹേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വിശാലും എസ്.ജെ സൂര്യയും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് എന്നുള്ളതും സിനിമയ്ക്ക് പ്രതീക്ഷകൾ നൽകുന്നു.വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്   ജി.വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം.

സെപ്റ്റംബർ 15 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹൈനാണ് സിനിമയ്ക്ക് വേണ്ടി സംഘട്ടന രംഗങ്ങളൊരുക്കിയിരിക്കുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം