100 കോടി ക്ലബിലേക്ക് മാർക്ക് ആന്റണിയും; നേട്ടം 11 ദിവസങ്ങൾ കൊണ്ട്

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത്  വിശാൽ- എസ്. ജെ സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ടൈം ട്രാവൽ- ഗ്യാങ്ങ്സ്റ്റർ ചിത്രം ‘മാർക്ക് ആന്റണി’ 100 കോടി ക്ലബ്ബിൽ. തിയേറ്ററിൽ റിലീസ് ചെയ്ത് 11 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

തുടർച്ചയായ പരാജയ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരു ഹിറ്റ് ചിത്രം എങ്കിലും നേടുക എന്ന വിശാലിന്റെ ആഗ്രഹം കൂടിയാണ് ചിത്രം 100 കോടി ക്ലബ്ബിൽ കയറുന്നതോട് കൂടി നടന്നിരിക്കുന്നത്. 2021 ൽ ഇറങ്ങിയ ‘എനിമി’ വൻ പരാജയമായിരുന്നു, തുടർന്ന് വന്ന ‘ലാത്തി വീരമേ വാഗൈ സൂടും’ എന്ന ചിത്രവും പരാജയം നേടിയപ്പോൾ ഒരുപാട് വിമർശനങ്ങളാണ് താരം നേരിട്ടത്.

അതിനൊക്കെയുള്ള മറുപടി കൂടിയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യിലൂടെ താരം നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനവും വിശാൽ ആലപിച്ചിട്ടുണ്ട്.

ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം 100 കോടി ക്ലബ്ബിൽ കയറിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.  കേരളത്തിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണാവകാശം.

അച്ഛന്റെയും മകന്റെയും വേഷത്തിലെത്തിയ എസ്. ജെ സൂര്യയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ