'മാർക്ക് ആന്റണി' കൈക്കൂലി വിവാദം: സെൻസർ സർട്ടിഫിക്കറ്റ് നേടാൻ പുതിയ രീതികളുമായി സെൻസർ ബോർഡ്

തമിഴ് താരം വിശാലിന്റെ ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ സെൻസർ ബോർഡ് അംഗങ്ങൾക്ക് 6 ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു എന്ന് പറഞ്ഞ് കുറച്ചുദിവസങ്ങൾക്ക് മുന്നെ വിശാൽ രംഗത്തെത്തിയിരുന്നു. ശേഷം കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ എന്തൊക്കെ പാലിക്കണമെന്ന് മാർഗനിർദേശങ്ങൾ  പുറത്തിറക്കിയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ.

സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിശ്ചിതസമയത്തിനുള്ളിൽ ഓൺലൈനായി മാത്രം സമർപ്പിക്കുക.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്കാൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിക്കും സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പി അയയ്‌ക്കേണ്ടതാണ്.

എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സിനിമാ പാക്കേജിന്റെ (ഉള്ളടക്കം) പരിശോധനയ്ക്കായി ഇ-ഡെലിവറി നടത്താം. ഇത് സമർപ്പിക്കുന്ന ഉള്ളടക്കത്തിന്റെ സുരക്ഷ കൂട്ടുകയും അപേക്ഷകന്റെ ഓൺലൈൻ ഉള്ളടക്ക സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.

കൂടാതെ പരാതിപരിഹാരവുമായി ബന്ധപ്പെട്ട് grievance.cbfc@gmail.com എന്ന മെയിൽ ഐ.ഡി രൂപീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും മൂന്നാം കക്ഷി തങ്ങൾ സെൻസർ ബോർഡിന്റെ പ്രതിനിധിയാണെന്ന് അവകാശമുന്നയിക്കുകയോ സിബിഎഫ്‌സിയിലേക്ക് ആക്‌സസ് ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്താൽ, തുകയോ തുകയോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിശ്ചിത നടപടിക്രമം അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ, അവർക്കെതിരെ ഉടൻ തന്നെ പരാതി മേൽപ്പറഞ്ഞ സെല്ലിൽ അറിയിക്കണമെന്നും പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?