'മാര്‍ക്ക് ആന്റണി' സംവിധായകന്‍ വിവാഹിതനാകുന്നു; വധു മലയാളികളുടെയും പ്രിയ താരത്തിന്റെ മകള്‍

‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്റെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ വിവാഹിതനാകുന്നു. നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക്കിന്റെ വധു. പ്രണയവിവാഹമാണ് എന്നാണ് സൂചനകള്‍. ഏറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും ആദിക് രവിചന്ദ്രനും എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടന്‍ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും വീട്ടുകാരുടെ ആശിര്‍വാദത്തോടെ ഡിസംബറില്‍ വിവാഹിതരാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വിശാലും എസ്.ജെ സൂര്യയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് മാര്‍ക്ക് ആന്റണി. ടൈം ട്രാവല്‍ പ്രമേയമാക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി കളക്ഷന്‍ നേടിയിരുന്നു. ആദിക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മാര്‍ക്ക് ആന്റണി.

2015ല്‍ പുറത്തിറങ്ങിയ ‘തൃഷ ഇല്ലാന നയന്‍താര’ ആയിരുന്നു ആദ്യം ഒരുക്കിയ ചിത്രം. ബോളിവുഡ് ചിത്രം ‘ദബാംഗ് 3’യ്ക്ക് തമിഴ് സംഭാഷണങ്ങള്‍ ഒരുക്കിയ ആദിക്ക് ആയിരുന്നു. ‘കെ-13’, ‘നേര്‍കൊണ്ട പാര്‍വൈ’, ‘കോബ്ര’ എന്നീ ചിത്രങ്ങളില്‍ ആദിക് അഭിനയിച്ചിട്ടുമുണ്ട്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?