കല്യാണവേഷത്തില്‍ കൂടുതല്‍ സുന്ദരിയായി ഭാവന ; ചിത്രങ്ങള്‍ കാണാം

സ്വര്‍ണ വര്‍ണ്ണത്തിലുള്ള സാരിയും ചെട്ടിനാട് ട്രഡീഷണല്‍ ലുക്ക് ആഭരണങ്ങളുടെ പ്രൗഢിയും, അതിലുപരി പ്രണയസാഫല്യത്തിന്റെയും കനല്‍വഴികള്‍ അതിജീവിച്ചതിന്റെ കരുത്തുമായിരുന്നു ഇന്ന് വിവാഹവേദിയില്‍ ഭാവനയുടെ സൗന്ദര്യം. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആശംസകളുമായെത്തിയപ്പോള്‍ ഭാവന വികാരഭരിതയായി. എങ്കിലും സന്തോഷകടലിനെ പുഞ്ചിരിയില്‍ ഒതുക്കി അവള്‍ നിന്നു.


പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ഭാവനയെ അണിയിച്ചൊരുക്കിയത്.


ഇന്ന് 9.30ന് തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചു നടന്ന ചടങ്ങിലാണ് കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു.

ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലുമാണ് നടക്കുക.

വിവാഹത്തിനു മുന്നോടിയായി നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആടിയും പാടിയും നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലായിരുന്നു മൈലാഞ്ചിയിടല്‍ ചടങ്ങ്.

ഭാവനക്ക് ആശംസകള്‍ നേര്‍്ന്നുകൊണ്ട ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്‌സ്ആപ് സന്ദേശമയച്ചിരുന്നു.