മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാർത്തോമ്മൻ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിനിമ താരം ഹണി റോസ് ആണെന്ന് വ്യാജ പ്രചരണം.
ഇതുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രചരിക്കപ്പെടുന്നുണ്ട്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ 2024 ഫെബ്രുവരി 25നാണ് സമ്മേളനം അരങ്ങേറുന്നത്.
എന്നാൽ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത് ഹണി റോസ് ആണെന്ന് തികച്ചും തെറ്റായ പ്രചാരണമാണെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ഹണി റോസിന്റെ ചിത്രമടങ്ങുന്ന പോസ്റ്റർ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കപ്പെട്ടതാണ്. അതേസമയം അനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ ആണ് ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.