തിയേറ്ററുകള്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന വിജയ് ചിത്രം “മാസ്റ്ററി”ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകളിലാണ് ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് പ്രചരിക്കുന്നത്. ജനുവരി 13ന് മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നേയും ചിത്രത്തിന്റെ ഏതാനും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.
ഇതോടെ 400 ഓളം വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്.
ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകന് ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ സിനിമ എത്തിയതോടെ സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ്വ് ആയിരിക്കുകയാണ്. അതിനിടെയാണ് പൈറസി എന്ന ഭീഷണി വന്നിരിക്കുന്നത്.
Read more
ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മാസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.