Connect with us

FILM NEWS

റോയല്‍ സിനിമാസിന് ഒന്നും സംഭവിച്ചിട്ടില്ല, അടുത്ത സിനിമയുടെ പണിപ്പുരയിലാണ് – മാസ്റ്റര്‍പീസിന്റെ നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദ്

, 4:15 pm

ആരാധകര്‍ ബ്ലോക്ക്ബസ്റ്ററെന്നും മറ്റ് ചിലര്‍ ഫ്‌ളോപ്പ് എന്നും പറയുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്. കളക്ഷന്‍ കണക്കിലെ വൈരുദ്ധ്യങ്ങളാണ് സിനിമയെ ചര്‍ച്ചയാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ മാസ്റ്റര്‍പീസിന്റെ നിര്‍മ്മാണ കമ്പനിയായ റോയല്‍ സിനിമാസ് സാമ്പത്തിക ഭാരത്താല്‍ നഷ്ടത്തിലായെന്നും കമ്പനി പൂട്ടിപോയെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരമുണ്ടായി.

എന്നാല്‍, ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് പറയുകയാണ് മാസ്റ്റര്‍പീസിന്റെ നിര്‍മ്മാതാവും റോയല്‍ സിനിമാസിന്റെ ഉടമയുമായ സി.എച്ച്. മുഹമ്മദ്.

‘റോയല്‍ സിനിമാസ് പൂട്ടിപോയി എന്നൊക്കെ പറയുന്നത് വ്യാജവാര്‍ത്തയാണ്. കമ്പനി അടുത്ത പടം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രണ്ട് സിനിമകളാണ് റോയല്‍ സിനിമാസ് അടുത്തതായി നിര്‍മ്മിക്കുന്നത്. സിനിമകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആയിട്ടില്ല, അതുകൊണ്ട് പറയുന്നില്ല’ – സി.എച്ച്. മുഹമ്മദ് പറഞ്ഞു.

അടുത്ത സിനിമയ്ക്കായി സിഎച്ച് മുഹമ്മദ് അഡ്വാന്‍സ് നല്‍കിയെന്ന് പറഞ്ഞ സംവിധായകനുമായും സൗത്തലൈവ് സംസാരിച്ചു. അഡ്വാന്‍സ് കൈപറ്റിയിട്ടുണ്ടെന്നും എന്നാല്‍ ചിത്രത്തിന്റെ വര്‍ക്ക് തുടങ്ങാന്‍ കുറച്ചുനാള്‍ കൂടി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണ് ഇപ്പോള്‍. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം മറ്റൊരു സിനിമയുടെ കമ്മിറ്റ്‌മെന്റുണ്ട്. അത്കൂടി പൂര്‍ത്തിയായ ശേഷമെ സിഎച്ച് മുഹമ്മദിന്റെ സിനിമയുടെ ജോലികള്‍ ആരംഭിക്കുകയുള്ളുവെന്നും സംവിധായകന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമുള്ള സിനിമ പ്രമോഷന്‍ പേജുകളാണ് റോയല്‍ സിനിമാസ് പൂട്ടി പോയെന്നും നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമുള്ള പ്രചരണം നടത്തിയത്.

Don’t Miss

MEDIA3 mins ago

‘അംബാനിഫിക്കേഷനെ’ കടത്തിവെട്ടി പീപ്പിള്‍ ടിവി, ബാര്‍ക് റേറ്റിങ്ങില്‍ നാലാം സ്ഥാനത്ത്, ന്യൂസ് 18 കേരളയും, റിപ്പോര്‍ട്ടറും, ജനവും മംഗളവും കളത്തില്‍ ഇല്ല

മലയാളം ന്യൂസ് ചാനലുകളില്‍ സിപിഎം അധീനതയിലുള്ള കൈരളി പീപ്പിളിന് പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. ഈ വര്‍ഷത്തെ പതിനൊന്നാം ആഴ്ചയിലെ കണക്കനുസരിച്ച് പീപ്പിള്‍ ടിവി കുത്തക...

YOUR HEALTH21 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA23 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL34 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA36 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET40 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW53 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET2 hours ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...