'മറ്റൊരു കടവില്‍' കുളിസീനിന് രണ്ടാം ഭാഗം; ജൂഡിന് നായിക സ്വാസിക

പ്രശസ്ത ഷോര്‍ട്ട് ഫിലിം കുളിസീനിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2013 ല്‍ ഇറങ്ങിയ ഹിറ്റ് ഷോര്‍ട്ട് ഫിലിം കുളിസീനിനാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത് ആര്‍ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് കുളിസീന്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു . ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്.

രാഹുല്‍ കെ ഷാജിയുടെ സംവിധാനത്തില്‍ “മറ്റൊരു കടവില്‍” എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സംവിധായകന്‍ ജൂഡ് ആന്റണിയും സിനിമ സീരിയല്‍ താരം സ്വാസികയുമാണ് കേന്ദ്രകഥാപാത്രങ്ങലെ അവതരിപ്പിക്കുക. സിനിമതാരം അല്‍താഫ് മനാഫും ചിത്രത്തിലുണ്ട്. “ജൂഡ് ആന്തണി ജോസഫ് ചൂടന്‍ ആണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ “Jude Anthany Joseph HOT” എന്ന് യൂട്യുബില്‍ അടിച്ചാല്‍ കിട്ടാന്‍ പോകുന്ന ഐറ്റത്തിന്റെ first look poster ഇതാണ്.” എന്ന കുറിച്ചാണ് ജൂഡ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്തത്.

Read more

Mattoru KADAVIL KULISEEN 2_poster-1
രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു. കഥ – രാഹുല്‍ കെ. ഷാജി, സുമേഷ് മധു. ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം