വിജയ് ചിത്രത്തിനെതിരെ ഇറച്ചിക്കച്ചവടക്കാര്‍; 'ബിഗിലി'ന്റെ പോസ്റ്റര്‍ വലിച്ച് കീറി

വിജയ് ചിത്രം “ബിഗിലി”നെതിരെ ഇറച്ചിക്കച്ചവടക്കാരുടെ സംഘടന. ബിഗിന്റെ പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്ന് ആരോപിച്ചാണ് ഇറച്ചിക്കച്ചവടക്കാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. കോയമ്പത്തൂരിലെ ഇറച്ചി വില്‍പ്പനക്കാരനായ ഗോപാല്‍ കഴിഞ്ഞ ദിവസം ഉക്കടം പൊലീസ് സ്റ്റേഷനിലെത്തി ബിഗിലിന്റെ പോസ്റ്റര്‍ വലിച്ച് കീറി.

ഇറച്ചിവെട്ടുന്ന കത്തി വച്ച സ്ലാബിന് മുകളില്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന വിജയ്‌യുടെ പോസ്റ്ററിനെതിരെയാണ് പരാതി. ഈ പോസ്റ്റര്‍ തങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതാണെന്നും പോസ്റ്ററിനെതിരെ നടപടി എടുക്കാനും, ഈ രംഗം ചിത്രത്തില്‍ നിന്നും മാറ്റാനും ഗോപാല്‍ കലക്ടറോട് ആവശ്യപ്പെട്ടു.

“തെറി”ക്കും “മെര്‍സലി”ലും ശേഷം വിജയ്‌യും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. നയന്‍താര നായികയായി എത്തുന്ന ചിത്രം ഒക്ടോബര്‍ 27ന് ദീപാവലി റിലീസായാണ് എത്തുന്നത്. യോഗി ബാബു, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു