'ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന തലവേദന', കൗശിക്കിന്റെ ജന്മദിനത്തില്‍ മീനാക്ഷി; നടി പ്രണയത്തിലെന്ന് ചര്‍ച്ചകള്‍, പ്രതികരണം

നടിയും അവതാരകയുമായ മീനാക്ഷിയും ഗായകന്‍ കൗശിക്കും പ്രണയത്തിലാണെന്ന് ചര്‍ച്ചകള്‍. കൗശിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളി മീനാക്ഷിയുടെ അച്ഛന്‍ അനൂപ് രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയായിരുന്നു കൗശികിന്റെ ജന്മദിനം. ”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു ‘പ്രശ്‌നം’ നീയാണ്. ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം ഇച്ചുടൂ” എന്നായിരുന്നു മീനാക്ഷി കൗശിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.

ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ എത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നത് എന്നാണ് മീനാക്ഷിയുടെ പിതാവ് അനൂപ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്. കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്.

കൗശിക് നല്ല കുട്ടിയാണ്. അവര്‍ കുടുംബമായി വീട്ടില്‍ വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശിക്കും ഏട്ടനുമൊക്കെ വീട്ടില്‍ വരുമ്പോള്‍ വളരെ സ്‌നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ് എന്നാണ് അനൂപ് പറയുന്നത്.

അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. ജമ്‌നാപ്യാരി, ഒപ്പം, അലമാര, മോഹന്‍ലാല്‍, ക്വീന്‍, ദ ബോഡി, മീസാന്‍, അമീറ, കാക്കപൊന്ന് തുടങ്ങി നിരവധി സിനിമകളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.

Latest Stories

ഇതാ വലിയ ഇടയന്‍; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവ പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന പുതിയ നാമം സ്വീകരിച്ചു; അമേരിക്കന്‍ സ്വദേശി

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത

INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, എല്ലാവരും നെഗറ്റീവ്

IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 എണ്ണം റദ്ദാക്കി

ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍