'ഒരല്‍പം വൈകിപ്പോയി, എങ്കിലും...'; കുഞ്ഞനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി

ഇന്‍സ്റ്റഗ്രാമിലൂടെ ഓണ വിശേഷങ്ങള്‍ പങ്കുവച്ച് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. കുഞ്ഞനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രം പങ്കുവച്ചാണ് മീനാക്ഷി ഓണാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

”ഒരല്‍പം വൈകിപ്പോയി, എങ്കിലും… എല്ലാവര്‍ക്കും ഹാപ്പി ഓണം” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്നത്. മീനാക്ഷിയെയും മഹാലക്ഷ്മിയെയും ഒരുമിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ”ലിറ്റില്‍ ഡോറാസ് ബുജി റിപ്പോര്‍ട്ടിംഗ്” എന്നാണ് നമിതയുടെ കമന്റ്. നേരത്തെ നമിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തങ്ങളുടെ സൗഹൃദത്തെ കുറിച്ചും മീനാക്ഷി വ്യക്തമാക്കിയിരുന്നു.

‘ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ”” എന്നാണ് നമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നാണ് നമിത പോസ്റ്റിന് മറുപടി നല്‍കിയിരുന്നത്. നമിതയുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷയുടെ മകള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്