തിരിച്ചുവരവില്‍ ക്ലച്ച് പിടിക്കാനാവാതെ മീര ജാസ്മിന്‍; 'ക്വീന്‍ എലിസബത്ത്' വന്‍ ഫ്‌ളോപ്പ് ഇനി ഒ.ടി.ടിയില്‍, റിലീസ് തീയതി എത്തി

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നടി മീര ജാസ്മിന്റെ തിരിച്ചുവരവ് ആഘോഷമായി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത മീര ജാസ്മിന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നപ്പോഴും ആരാധകരുടെ മനസില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ കരിയറിലെ കയ്‌പ്പേറിയ ഘട്ടത്തിലാണ് മീര.

‘മകള്‍ക്ക്’ എന്ന സിനിമ പരാജയമായതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ എത്തിയ ‘ക്വീന്‍ എലിസബത്ത്’ എന്ന ചിത്രവും ദുരന്തമായിരിക്കുകയാണ്. മൂന്ന് കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്.

എന്നാല്‍ 45 ലക്ഷം വരെ മാത്രമേ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ കോമ്പോ ആയ മീര ജാസ്മിനും നരേനും ഒന്നിച്ച ചിത്രമായിരുന്നു ക്വീന്‍ എലിസബത്ത്. എന്നാല്‍ ചിത്രം പരാജയമാതോടെ ഒരു മാസത്തിനിപ്പുറം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേര്‍ന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

ശ്വേത മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ചിത്രമാണിത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍, സംഗീത സംവിധാനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ