ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ശക്തി കൂടി വരികയാണ്, കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹം തോന്നുന്നു: മീര മിഥുന്‍

വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് നടിയും മോഡലുമായ മീര മിഥുന്‍. ദിവസം കഴിയുംതോറും നിത്യാനന്ദയുടെ ശക്തി കൂടി വരികയാണ് എന്ന് മീര ട്വിറ്ററിലൂടെ വ്യക്തമാക്കി. നിത്യാനന്ദയുടെ ആരാധികയായ മീര നേരത്തെയും ഇയാളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

“”എല്ലാവരും അദ്ദേഹത്തെ കളിയാക്കി, അപമാനിച്ചു, എല്ലാവരും കൂടി അദ്ദേഹത്തെ ഓടിച്ചു, മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹം തോന്നുന്നു. ഒരുപാട് സ്‌നേഹം”” എന്നാണ് മീരയുടെ ട്വീറ്റ്.

പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ ഇന്ത്യ വിട്ട് ഇക്വറോഡില്‍ ദ്വീപ് വാങ്ങി സ്വന്തം “രാജ്യം” സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നുമാണ് വാര്‍ത്തകള്‍. “കൈലാസ” എന്നാണ് ഈ രാജ്യത്തെ നിത്യാനന്ദ വിളിക്കുന്നത്.

https://www.instagram.com/tv/B9pVkI2pKiD/?utm_source=ig_embed

കൈലാസ രാജ്യത്തിനായി ഇയാള്‍ “റിസര്‍വ് ബാങ്ക് ഓഫ് കൈലാസ” സ്ഥാപിച്ചതായും “കൈലാസിയന്‍ ഡോളര്‍” പുറത്തിറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം നിത്യാനന്ദ അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക നയവും പുറംരാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഗണേശ് ചതുര്‍ത്ഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നും വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.

Read more

എന്നാല്‍ ഇന്റര്‍പോളടക്കം തിരയുന്ന നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.