'കമൽ ഹാസൻ തന്നെ സിനിമയിൽ നിന്ന് പുറത്താക്കി '- ഗുരുതര ആരോപണങ്ങളുമായി മോഡലും നടിയുമായ മീര മിഥുൻ

നവീൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് “അഗ്നി സിറകുകള്‍”. കമൽ ഹാസന്റെ മകൾ അക്ഷര ആണ് ചിത്രത്തിലെ നായിക ആകുന്നത്. ഈ സിനിമയിൽ തന്നെ ആണ് ആദ്യം നായിക ആകാൻ ക്ഷണിച്ചതെന്നും കമൽ ഹാസൻ ഇടപെട്ടു അക്ഷരരയെ ആ റോളിൽ എത്തിക്കുകയായിരുന്നു എന്ന ആരോപണവുമായി മോഡലും നടിയുമായ മീര മിഥുൻ രംഗത്തെത്തി.

തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താൻ എന്ന് മീരപറഞ്ഞു. കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്നി സിറകുകളില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്നറിയാം. ഇപ്പോൾ താൻ അതിൽ ദുഖിക്കുന്നില്ല. ഇവരുടെയെല്ലാം പൊയ്മുഖം പുറത്തു കൊണ്ട് വരാൻ സാധിക്കാത്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും മീര പറഞ്ഞു.

മീരയുടെ വാദം കള്ളമാണെന്ന് പറഞ്ഞു “അഗ്നി സിറകു”കളുടെ സംവിധായകൻ നവീൻ രംഗത്ത് വന്നിട്ടുണ്ട്. ശാലിനി പാണ്ഡെയായാണ് ആദ്യം തൻ ഈ റോളിനായി പരിഗണിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ നവീൻ പറയുന്നത് കള്ളമാണെന്ന് മീര ആവർത്തിക്കുന്നു. ഇവർ തമ്മിൽ ഉള്ള തർക്കം സോഷ്യൽ മീഡിയയിൽ വിവാദമാകുകയാണ്.

കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആണ് മീര മിഥുന്‍ശ്രദ്ധേയയാകുന്നത്. മോഡലിങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തീയറ്ററുകളിൽ ഉള്ള നമ വീട്ടു പിള്ളയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും