ദിലീപ് എനിക്ക് അന്നും ഇന്നും സ്വന്തം ഏട്ടനെ പോലെ; കാരണം വെളിപ്പെടുത്തി മീര നന്ദന്‍

ദിലീപ് തനിക്ക് സ്വന്തം ഏട്ടനെ പോലെയാണെന്ന് നടിയും അവതാരകയുമായ മീര നന്ദന്‍. ദുബൈയിലേക്ക് താന്‍ പോരുമ്പോള്‍ ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് ദിലീപ് യാത്രയാക്കിയത്. എനിക്കറിയാവുന്ന ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെയാണ്.

ഞാന്‍ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്: നീ എപ്പോഴും നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിക്കണമെന്നാണ്. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും, ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ചാലോചിക്കണം.

അവര്‍ നിനക്ക് വേണ്ടി ഇത്രയും നാള്‍ ചെയ്തത് എന്തൊക്കെയാണെന്നുള്ളത് എപ്പോഴും ചിന്തിക്കണമെന്നും അദേഹം പറഞ്ഞു. . ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഒരു സഹോദരതുല്യനാണ് ദിലീപേട്ടന്‍ എനിക്ക്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ് എഡിറ്റോറിയല്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീര നന്ദന്‍ പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മുല്ല’ യിലൂടെയായിരുന്നു അവതാരകയായിരുന്ന മീര നന്ദന്‍ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് പുതിയ മുഖം, സീനിയേഴ്‌സ്, ലോക്പാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മീര പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ