ബോള്‍ഡ് ലുക്കില്‍ മീര നന്ദന്‍; കവര്‍ സോങ്ങ് വൈറല്‍

മലയാളത്തിന്റെ പ്രിയ താരം മീര നന്ദന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വീണ്ടും ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മീര. “രഹ്നാ ഹെ തേരെ ദില്‍ മേം” എന്ന ചിത്രത്തിലെ ബോംബെ ജയശ്രീ ആലപിച്ച “സര സര ബെഹ്ക്താ ഹെ” എന്ന ഗാനത്തിനായി ഒരുക്കിയ പുതിയ കവര്‍ സോങ്ങിലാണ് മീര ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യുഎഇയില്‍ ചിത്രീകരിച്ച ഗാനം ഷിനിഹാസ് അബുവാണ് ഒരുക്കിയത്. മീരയുടെ ലുക്കിനെ അഭിനന്ദിച്ചും മനോഹരമായിരിക്കുന്നു എന്നുള്ള കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. എന്നാല്‍ ഈ ഗാനത്തെ ഇപ്പോള്‍ നശിപ്പിക്കുകയാണ് ചെയ്തത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും സോങ്ങിന് നേരെ ഉയരുന്നുണ്ട്.

മീരയ്ക്ക് ആത്മവിശ്വാസം ഇല്ലാതെ നടത്തിയ ഒരു ഫോട്ടോഷൂട്ട് എന്നു മാത്രമേ പറയാന്‍ കഴിയുള്ളു എന്നും തീരെ സെന്‍സിബിള്‍ ആയി തോന്നിയില്ലെന്നും ചിലര്‍ പറയുന്നു. ഗാനത്തിലെ മീരയുടെ പെര്‍ഫോമന്‍സിനെയും ചിലര്‍ ട്രോളുന്നുണ്ട്.

ദിലീപ് ചിത്രം “മുല്ല”യിലൂടെയാണ് മീര മലയാള സിനിമയിലേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പത്തഞ്ചോളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. പുതിയ മുഖം, സീനിയേഴ്‌സ്, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ