പ്രണയത്തിലായി, ബ്രേക്കപ്പുകളും ഉണ്ടായി എന്നാല്‍ ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു; തന്റെ ഇരുപതുകളെ കുറിച്ച് മീര നന്ദന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീര നന്ദന്‍. ലാല്‍ ജോസ് ചിത്രം “മുല്ല”യിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം തത്കാലം സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ വിദേശത്ത് ആര്‍ജെ ആയി തിളങ്ങുകയാണ് താരം. മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞു നോക്കുകയാണ് മീര. താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

മീര നന്ദന്റെ കുറിപ്പ്:

പൂര്‍ണ്ണ ഹൃദയത്തോടെ എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ആസ്വദിക്കുകയും ചെയ്തുവെന്ന് തുറന്ന് സമ്മതിക്കണം. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ബിരുദം നേടിയതിന് പിന്നാലെ അഭിനയത്തില്‍ തുടക്കം കുറിച്ചു. ദുബായിയിലേക്ക് താമസം മാറി, റേഡിയോയില്‍ ഒരു കൈ നോക്കാനും അവസരം കിട്ടി (ഇപ്പോള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). സ്വന്തം കാലില്‍ നില്‍ക്കുകയും സ്വാതന്ത്രത്തില്‍ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. പ്രണയത്തിലായി, ബ്രേക്കപ്പുകളും ഉണ്ടായി. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു.

എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനം എന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെയും ആത്മാര്‍ത്ഥ സുഹൃത്തുക്കളെയും സ്വന്തമാക്കി. മഹാമാരിയിലൂടെ കടന്നുപോവുകയാണെങ്കിലും കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് മനസിലാക്കുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍